കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ ഒരു യൂണിറ്റ് 2017ൽ -,സെൻമേരിസ് പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു വെട്ടുകല്ലേൽ അച്ഛൻറെ നേതൃത്വത്തിൽ രൂപീകരിച്ചു . കത്തോലിക്ക കോൺഗ്രസിന്റെ പ്രതിനിധിയായി ഈ യോഗത്തിൽ,ശ്രീ ജോഷിമുഞ്ഞനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള കാലയളവിൽ എം വി ജോൺ ,കുട്ടി യച്ചൻ കപ്യാക്കൽ എന്നിവരും പ്രവർത്തിച്ചു. തുടർ പ്രവർത്തനങ്ങൾ ഇല്ലാതായി . തുടർന്ന് 2022- 2023 കാലയളവിൽ കൂട്ടിക്കൽ ഫൊറോന യുടെ കീഴിലുള്ള കത്തോലിക്കാ കോൺഗ്രസ് യൂണിറ്റുമായി ചേർന്ന്,വീണ്ടും പ്രവർത്തനംആരംഭിച്ചു തുടങ്ങി . നമ്മുടെ ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ് ,അംഗങ്ങൾ, ഫൊറോന തലത്തിലും രൂപതാ തലത്തിലും പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് വരുന്നു,കത്തോലിക്കാ കോൺഗ്രസ് 106 മത് ,ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ,2024 മെയ് മാസം പന്ത്രണ്ടാം തീയതി,അരുവിത്തറയിൽ വെച്ച് നടത്തിയ കത്തോലിക്കാ കോൺഗ്രസ്,സമുദായ സമ്മേളനത്തിലും റാലിയിലും ഇടവകയിൽ നിന്നും 50ലധികം പ്രവർത്തകർപങ്കെടുത്തു ,കൂട്ടിക്കൽ വച്ച് 2024ൽ നടന്ന ,കത്തോലിക്കാ കോൺഗ്രസ് ,ഫൊറോന കമ്മിറ്റിയിലേക്ക് നമ്മുടെ ഇടവകയിൽ നിന്നും ശ്രീ ജോർജുകുട്ടി മടിക്കാൻകൽ വൈസ് പ്രസിഡണ്ടായുംശ്രീ ജോഷി മുഞ്ഞനാട്ടി-നെ എക്സിക്യൂട്ടീവ് മെമ്പർ ആയും തെരഞ്ഞെടുത്തു. 2024 നവംബർ 17ന് രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടന്ന ക്രൈസ്തവ മഹാസമ്മേളനത്തിൽ യൂണിറ്റ് അംഗങ്ങൾ പങ്കുചേർന്നു. 2024- അടുക്കളത്തോട്ടം മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 10 അംഗങ്ങൾ പങ്കെടുത്തു 2025- ൽ പുറത്തിറങ്ങിയപറുദീസ ഡയറക്ടറിയിൽ ഗ്രൂപ്പ് ഫോട്ടോയിൽ എ കെ സി സി അംഗങ്ങളും പങ്കു ചേർന്നു , നമ്മുടെ ഇടവക യൂണിറ്റിൽ എല്ലാമാസവും യോഗം കൂടി വരുന്നു .ഗ്രൂപ്പ് ചർച്ചകൾ ,അടുക്കളത്തോട്ടം നിർമ്മാണം ,പുതിയ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു വരുന്നു . യൂണിറ്റ് തലത്തിൽ അടുക്കളത്തോട്ട വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു .കൂടാതെ കർഷകർക്ക് ഉപകാരപ്രദമായ പരിശീലന പരിപാടികൾ നടത്തുക, തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കുന്നവരെയും മികച്ച പ്രവർത്തകരെയും ആദരിക്കുക,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ സഭയും സംഘടനയും നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരുക തുടങ്ങിയ കാര്യങ്ങൾ പ്രവർത്തന ലക്ഷ്യങ്ങളിൽ പെടുന്നു 2025 ജൂലൈ 30ന് ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ടകന്യാസ്ത്രീമാർക്കായി പ്രത്യേക യോഗം നടത്തുകയും പ്രമേയം അവതരിപ്പിക്കുകയും മെഴുകുതിരി കൾ കത്തിച്ച് പ്രതിഷേധ ജ്വാല തെളിയിക്കുകയും പ്രാർത്ഥനാ ഗാനം ആലപിക്കുകയും ചെയ്തു ,കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ,സത്യം ,നീതി ,ഉപവി എന്ന വലിയ ആശയത്തിൽ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ജയ് ജയ് കത്തോലിക്കാ കോൺഗ്രസ് എന്ന മുദ്രാവാക്യത്തിന്റെ കീഴിൽ സഭയോടും രൂപതയോടും ഇടവകയോടും ചേർന്ന് നിന്ന് ,യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
രക്ഷാധികാരി | ഫാദർ ജോർജ് ചൊള്ളനാൽ |
ഡയറക്ടർ | ഫാദർ മാത്യു വെട്ടുകല്ലേൽ |
പ്രസിഡൻറ് | പയസ്സ് മാത്യു വാലുന്മേൽ |
വൈസ് പ്രസിഡണ്ട് | ജോർജുകുട്ടി മടിക്കാക്കൽ |
സെക്രട്ടറി | ജോഷി മുഞ്ഞനാട്ട് |
ജോയിൻ സെക്രട്ടറി | സിബി,പുളിക്കൽ |
ഖജാൻജി | ബേബി തോമസ്,ആറ്റുചാലിൽ |
എ കെസിസി പ്രതിനിധി | ജോഷി ജോസഫ് മുഞ്ഞനാട്ട് |
എക്സിക്യൂട്ടീവ് മെമ്പേഴ്സ് |
ടോമിച്ചൻ ഇലവനാതൊടുകയിൽ ലിജോ ,കല്ലും തലയ്ക്കൽ സിനു കൊച്ചുകുന്നേൽ |