1981 ഏപ്രിൽ 30ന് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ പൗരോഹിത്യ ജൂബിലി സ്മാരകമായി പാരീഷ് ഹാളിനുള്ള ശിലാസ്ഥാപനം പിതാവു നിർവഹിച്ചു. 1983 മാർച്ച് 13 ന് പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കർമ്മം പള്ളിക്കാപറമ്പിൽ പിതാവ് നടത്തി. പാരീഷ് ഹാളിന്റെ പണിപൂർത്തിയാകുമ്പോഴും ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റിയായിരുന്നു നമ്മുടെ വികാരിയച്ചൻ. ജനുവരി 28, 1984ൽ പ്രഥമ വികാരി കൊഴുപ്പൻ കുറ്റിയച്ചൻ 7 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷംഇവിടെനിന്നും സ്ഥലം മാറുമ്പോൾ ഏന്തയാർ ഇടവകയും ഇവിടുത്തെ വിശ്വാസികളും അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരുന്നു.
പിന്നീട് 1985 1986 കാലഘട്ടത്തിൽ വികാരിയായിരുന്ന ബഹു. തോമസ് വെടിക്കുന്നേൽ പാരീഷ് ഹാളിന്റെ രണ്ടാം നിലയായി "വൈദികമന്ദിരം" പണിതീർത്തു. ഇന്ന് വൈദികർ ഉപയോഗിക്കുന്ന പള്ളിമുറികൾ അന്ന് നിർമ്മിച്ചവയാണ്. 1994 1999 ൽ അന്നത്തെ വികാരിയായിരുന്ന ഫാ.ജോസഫ് കൊച്ചുപറമ്പിലിന്റെ കാലത്ത് പാരീഷ് ഹാളിന്റെ മൂന്നാം നിലയുടെ വെഞ്ചരിപ്പുകർമ്മം നടത്തി. മൂന്നാം നിലയുടെ മുകളിലായി ഇന്ന് നാം ഉപയോഗിക്കുന്ന വിധം ദൈവാലയമണി ക്രമീകരിച്ചു.
പുതിയ ഒരു പാരീഷ് ഹാൾ എന്ന ചിന്തകളുടെ തുടക്കം 2011 ജൂലൈ 10 നാണ്. അന്ന് ചേർന്ന യോഗം പുതിയ പാരീഷ് ഹാൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഫാ.ജോസഫ് കാക്കല്ലിൽആയിരുന്നു വികാരി. 2011 ആഗസ്റ്റ് 14ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പണിയുവാൻ ഉദ്ദേശിക്കുന്ന പുതിയ പാരീഷ് ഹാളിന്റെ അടിസ്ഥാന ശില വെഞ്ചരിച്ചു നൽകി. പിന്നീട് 2013 സെപ്റ്റംബർ 8 ന് അന്നത്തെ വികാരി ഫാ.ജോസഫ് കാവുംപുറം പുതിയ പാരീഷ് ഹാളിന്റെ ശിലാസ്ഥാപനം നടത്തി. 2014 മെയ് 29 ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. ഫാ. ജോസഫ് നടുവിലേകൂറ്റ് ആയിരുന്നു വികാരി
പാരിഷ് ഗായകസംഘം ഒരു ആത്മീയ സമൂഹത്തിന്റെ ഹൃദയസ്പന്ദനമാണ്. ദൈവസ്തുതിയിലും പ്രാർത്ഥനയിലും ഒന്നുചേരുന്ന ഈ സംഘം, പള്ളിയുടെ ആരാധനാക്രമങ്ങളെ സമ്പന്നമാക്കുന്നു. മനോഹരമായ സ്വരങ്ങളിലൂടെ, ഗായകസംഘം വിശ്വാസികളെ ദൈവസാന്നിധ്യത്തിലേക്ക് നയിക്കുന്നു, ഓരോ ഗാനവും ആത്മാവിനെ ഉയർത്തുന്നു. വിവിധ പ്രായത്തിലുള്ളവരും പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഒത്തുചേർന്ന്, ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും മനോഹരമായ സന്ദേശം പങ്കുവെക്കുന്നു. ആഴ്ചതോറും നടക്കുന്ന പരിശീലനങ്ങളിലൂടെ, അവർ തങ്ങളുടെ കഴിവുകൾ മെനച്ചെടുക്കുന്നു, പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. ഓരോ ശബ്ദവും ഒരു പ്രാർത്ഥനയായി മാറുന്നു, ഓരോ ഗാനവും ഒരു യാഗമായി അർപ്പിക്കപ്പെടുന്നു. പരിശുദ്ധമായ കുർബാനയിലും, ആഘോഷങ്ങളിലും, ദുഃഖനാളുകളിലും, ഗായകസംഘം വിശ്വാസികളുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു. അവരുടെ സ്വരമാധുരി, ദൈവത്തോടുള്ള ഭക്തിയുടെ പ്രതിഫലനമാണ്, സമൂഹത്തിന്റെ ആത്മീയ യാത്രയിൽ ഒരു വെളിച്ചമായി തിളങ്ങുന്നു