പാലാ രൂപതയിലെ കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പിൻറെ ഭാഗമായി കൂട്ടിക്കൽ സബ്സോണിൽ നമ്മുടെ ഇടവകയിൽ രണ്ടു വർഷക്കാലമായി കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു. എല്ലാമാസവും ഒന്നും മൂന്നും ബുധനാഴ്ചകളിൽ 2. 30 മുതൽ 4 .30 വരെ പ്രാർത്ഥന നടത്തിവരുന്നു. ആത്മീയമായി സ്വയം വളരുകയും മറ്റുള്ളവരെ വളർച്ചയിലേക്ക് നയിക്കുകയുമാണ് പ്രാർത്ഥനാ ഗ്രൂപ്പിൻറെ ലക്ഷ്യം ഇടവകയുടെ ആത്മീയവും ഭൗതികവുമായ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും തിരുസഭയ്ക്കും രൂപതയ്ക്കും വേണ്ടിയും ഗ്രൂപ്പ് അംഗങ്ങൾ പ്രാർത്ഥിച്ചു വരുന്നു ഇരുപതോളം അംഗങ്ങൾ പ്രാർത്ഥനാ ഗ്രൂപ്പിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു ആൻറണി തോമസ് കന്യാ കോണിൽ, സുനി മൂഴിയാങ്കൽ , ജോഷി മുഞ്ഞനാട്ട്, ജൂബിൻ ചാമക്കാലയിൽ, ഏലിയാമ്മ ജോർജ് മുതുകുന്നേൽ, വത്സമ്മ മാത്യു മൂഴിയാങ്കൽ, ജിൻസി ജോഷി ഇടമുളയിൽ, സാലി ജെയിംസ് വളയത്തിൽ, കാതറിൻ ചാക്കോ വയലുങ്കൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിവരുന്നു