സ്നേഹത്തിനും ജീവനും വേണ്ടി' എന്ന ആദർശവാക്യത്തെ ലക്ഷ്യം വച്ചുകൊണ്ട് 1994-ൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ് പാലാ രൂപതയിൽ ആരംഭിച്ച മാതൃവേദി സംഘടനയുടെ സജീവമായ ഒരു യൂണിറ്റ് ഏന്തയാർ ഇടവകയിൽ പ്രവർത്തിക്കുന്നു. രൂപത, മേഖലാ കേന്ദ്രങ്ങളിലെ സജീവസാന്നിദ്ധ്യമായ ഏന്തയാർ യൂണിറ്റ് 2022-24 കാലഘട്ടത്തിൽ പാലാ രൂപതയിൽ "ബി' വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്കാരം നേടുകയുണ്ടായി. ഇടവക തലത്തിൽ എല്ലാ മാസവും അംഗങ്ങൾ ഒരുമിച്ചുകൂടുകയും പ്രാർത്ഥിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു. ഇടവകയിലെ അമ്മമാരെ സജീവമായി ഇടവക പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ നിരവധി പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ദൈവാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് വിശേഷാൽ അവസരങ്ങളിൽ ദൈവാലയവും പരിസരവും വൃത്തിയാക്കുന്നതിൽ അംഗങ്ങളുടെ ശ്രദ്ധ പ്രത്യേകമായി ഉണ്ടാകാറുണ്ട്. വേളാങ്കണ്ണി, ഭരണങ്ങാനം അൽഫോൻസാ കബറിടം, രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ കബറിടം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് എല്ലാ വർഷവും മാതൃവേദിയുടെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തിവരുന്നു. ഇടവകയിലെ വിവിധ കൂട്ടായ്മകൾക്കുവേണ്ടി ക്രിസ്തുമസ് കരോൾഗാന മത്സരം സംഘടിപ്പിച്ച് ക്യാഷ് അവാർഡുകൾ നൽകുന്നു. അംഗങ്ങളുടെ രഹസ്യപ്പിരിവിലൂടെയും, തിരുന്നാൾ സ്റ്റാളുകളിലൂടെയും ഫണ്ട് സമാഹരിക്കുന്നു.
രക്ഷാധികാരി | ഫാദർ ജോർജ് ചൊള്ളനാൽ |
ഡയറക്ടർ | ഫാദർ മാത്യു വെട്ടുകല്ലേൽ |
ജോ.ഡയറക്ടർ | സി.ക്ലാരിസ് എസ്.എം.എസ് |
പ്രസിഡന്റ് | ഡാലിയ പഴേപറമ്പിൽ |
വൈ.പ്രസിഡന്റ് | ജോസ്ന അച്ചൻപറമ്പിൽ |
സെക്രട്ടറി | മഞ്ജു പടിഞ്ഞാറേക്കര |
ജോ.സെക്രട്ടറി | സിൽവി വള്ളിയാംതടത്തിൽ |
ട്രഷറർ | ജീന വെച്ചൂപടിഞ്ഞാറേതിൽ |
എക്സിക്യുട്ട് മെമ്പേഴ്സ് |
മിനി വട്ടക്കുന്നേൽ ഷിജി കൊച്ചുതെക്കേൽ ഷിജി മൂഴിയാങ്കൽ ജോസ്ന മുഞ്ഞനാട്ട് |